കേരളം

''കൂവിത്തോല്‍പ്പിക്കല്‍ സൈബര്‍ തൊഴിലാളികളുടെ പണി, ഇതു പാര്‍ട്ടിപ്പത്രമാണ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്'' 

സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ചുകൊണ്ടുള്ള ദേശാഭിമാനി ദിനപ്പത്രത്തിലെ മുഖപ്രസംഗത്തെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഫ്ലവേഴ്സ് ചാനലിലെ ടോപ് സിങ്ങര്‍ മല്‍സരത്തില്‍ ശ്രീഹരി എന്ന കുട്ടിയെ എം ജി ശ്രീകുമാര്‍ 'മോളേ മോളേ 'എന്നു വിളിക്കുന്നത് ആ കുട്ടിയെ പ്രകോപിപ്പിക്കാനാണ്. ആ തമാശ, അതിലെ അന്തസ്സില്ലായ്മ, അതുണ്ടാക്കുന്ന വികലമായ ആണ്‍ബോധം അപകടമാണെന്ന് അയാള്‍ക്കാരും പറഞ്ഞു കൊടുക്കുന്നില്ല.

ഇത് പക്ഷേ ദേശാഭിമാനി പത്രമാണ്. ഇതു ശരിയല്ല. മുന്‍പാരോ ഓര്‍മ്മിപ്പിച്ച പോലെ, ഇതു കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ല. ടോപ് സിങ്ങര്‍ മത്സരവുമല്ല. പകരത്തിനു പകരം കൂവിത്തോല്‍പ്പിക്കല്‍ സൈബര്‍ തൊഴിലാളികളുടെ പണി. ഇതു പാര്‍ട്ടിപ്പത്രമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ്. ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഫ്ലവേഴ്സ് ടോപ് സിങ്ങര്‍ മത്സരത്തില്‍ ശ്രീഹരി എന്ന കുട്ടിയെ M G അങ്കിള്‍ 'മോളേ മോളേ 'എന്നു വിളിക്കുന്നത് ആ കുട്ടിയെ പ്രകോപിപ്പിക്കാനാണ്. മോള്‍വിളി ഒരു കുഞ്ഞാണിനെപ്പോലും 'ചെറുതാ'ക്കിക്കളയും. അവനിലെ കുഞ്ഞു പൗരുഷത്തെ വ്രണപ്പെടുത്തിക്കളിക്കുന്നത് MG അങ്കിളിന്റെ തമാശ. എല്ലാവരുമതാസ്വദിക്കുന്നു. MG അങ്കിള്‍ ലോകവിവരമില്ലാത്തതുപോലെ അതു കണ്ട് കുലുങ്ങിച്ചിരിക്കും. നാട്ടുകാരില്‍ ബോധമുള്ളവര്‍ തല കുനിക്കും. ആ തമാശ, അതിലെ അന്തസ്സില്ലായ്മ, അതുണ്ടാക്കുന്ന വികലമായ ആണ്‍ബോധം അപകടമാണെന്ന് അയാള്‍ക്കാരും പറഞ്ഞു കൊടുക്കുന്നില്ല.

ഇത് പക്ഷേ ദേശാഭിമാനി പത്രമാണ്. ഇതു ശരിയല്ല. മുന്‍പാരോ ഓര്‍മ്മിപ്പിച്ച പോലെ, ഇതു കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ല. ടോപ് സിങ്ങര്‍ മത്സരവുമല്ല. പകരത്തിനു പകരം കൂവിത്തോല്‍പ്പിക്കല്‍ സൈബര്‍ തൊഴിലാളികളുടെ പണി. ഇതു പാര്‍ട്ടിപ്പത്രമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ്.

എസ്.ശാരദക്കുട്ടി
1.4.2019
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, അറസ്റ്റ്

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും