കേരളം

പെണ്‍കുട്ടിക്ക് ഒപ്പമുളള ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടു, യുവാവിനെ സഹോദരന്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി, ക്രൂരമര്‍ദനം; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പെണ്‍കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ടതിന്റെ പേരില്‍ വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. യുവാവിനെ കടത്തികൊണ്ടുപോയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍  അഞ്ചുപേര്‍ കൂടി പിടിയിലാകാനുണ്ട്. 

വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുദേവിനെയാണ് വെള്ളിയാഴ്ച രാത്രി ഒരു സംഘം കഴക്കൂട്ടത്തെ ജോലിസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. ക്രൂരമായ മര്‍ദനത്തില്‍ മുഖത്ത് പരുക്കേറ്റ വിഷ്ണുവിനെ അര്‍ധരാത്രിയോടെ കഴക്കൂട്ടം മേല്‍പാലത്തിന് സമീപം ഉപേക്ഷിച്ചു. അയല്‍വാസിയും സുഹൃത്തുമായ പെണ്‍കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ വിഷ്ണുദേവ് ഫെയ്‌സ് ബുക്കിലിട്ടതാണ് വൈരാഗ്യത്തിന് കാരണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 


തുടര്‍ന്നാണ് ഇയാള്‍ സുഹൃത്തുക്കളെ കൂട്ടി വിഷ്ണുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ഇതില്‍ വട്ടിയൂര്‍ക്കാവ് സ്വദേശികളായ മിഥുന്‍,വിനീത്,അഖില്‍ ചന്ദ്രന്‍,അതുല്‍ ചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ സഹോദരനടക്കം മറ്റ് അഞ്ചുപേര്‍ക്കായി അന്വേഷണം തുടരുകയാണ്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കൈവശമുണ്ടായിരുന്ന പതിനയ്യായിരം രൂപ സംഘം തട്ടിയെടുത്തതായും വിഷ്ണു പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ സഹോദരന്റ പരാതി പൊലീസ് അവഗണിച്ചെന്ന ആക്ഷേപവും പരിശോധിക്കുന്നുണ്ട്. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു