കേരളം

ആഘോഷമായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തി; പക്ഷേ പത്രിക എടുക്കാന്‍ മറന്നു!; അബദ്ധം പിണഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ആവേശത്തോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സ്ഥാനാര്‍ത്ഥി പത്രികയെടുക്കാന്‍ മറന്നുപോയി. ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പത്രിക സമര്‍പ്പിക്കാനെത്തിയ ചിറ്റയം ഗോപകുമാറിനാണ് അബദ്ധം പിണഞ്ഞത്. 

സജി ചെറിയാന്‍ എംഎല്‍എ, സിപിഐ നേതാക്കളായ പി പ്രസാദ്, ഇ രാഘവന്‍, പി പ്രകാശ് ബാബു, വി മോഹന്‍ദാസ് എന്നിവരോടൊപ്പമാണ് ചിറ്റയം ഗോപകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. 11 മണിക്ക് സമര്‍പ്പിക്കാനായിരുന്നു ഉദ്ദേശം. കൃത്യസമയത്തുതന്നെ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനര്‍ത്ഥികളും നേതാക്കളും എത്തി. പത്രിക നല്‍കാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടപ്പോഴാണ് പത്രികയെടുക്കാന്‍ മറന്നുപോയ വിവരം സ്ഥാനാര്‍ത്ഥിയുടേയും നേതാക്കളുടേയും ശ്രദ്ധയില്‍പ്പെട്ടത്. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക ഉടന്‍തന്നെ പ്രവര്‍ത്തകരെ പറഞ്ഞുവിട്ട് എടുപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 11.15ന് ചിറ്റയം ഗോപകുമാര്‍ പത്രിക സമര്‍പ്പിച്ചു. 12.30നാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയായത്. 

മാവേലിക്കര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് ചിറ്റയം ഗോപകുമാര്‍. ചെങ്ങന്നൂര്‍ ആര്‍ഡിഒ അലക്‌സ് ജോസസ് മുമ്പാകെയാണ് ചിറ്റയം ഗോപകുമാര്‍ പത്രിക സമര്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത