കേരളം

സീറ്റ് നിഷേധിച്ച ഷോക്കില്‍ ഡിപ്രഷനിലേക്ക് പോയേനെ; പാട്ടാണ് രക്ഷിച്ചത്; തുറന്നുപറഞ്ഞ് കെവി തോമസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സീറ്റ് നിഷേധിച്ച ഷോക്കില്‍ ഡിപ്രഷനിലേക്ക് പോകുമായിരുന്ന തന്നെ രക്ഷിച്ചത് പാട്ടുകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവും എംപിയുമായ കെവി തോമസ്. തൃപ്പൂണിത്തുറയില്‍ അഗസ്റ്റ്യന്‍ ജോസഫ് മെമ്മോറിയല്‍ അവാര്‍ഡ് സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം തന്നെ രക്ഷപ്പെടുത്തിയ 'സീക്രട്ട്' വെളിപ്പെടുത്തിയത്. ഗായകന്‍ യേശുദാസും ചടങ്ങിനെത്തിയിരുന്നു. 

'ഞാന്‍ ഡിപ്രഷനിലേക്ക് വീണുപേയേനെ. അസിസ്റ്റന്റിനോട് ഒരു പാട്ട് വയ്ക്കാന്‍ പറഞ്ഞു. അതൊരു ക്രിസ്ത്യന്‍ ഭക്തിഗാനമായിരുന്നു. 'കര്‍ത്താവായ യേശുനാഥാ...വാവാ യേശുനാഥാ...' എന്ന പാട്ട്... ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അമ്മ എനിക്ക് ഈ പാട്ടുപാടി തരുമായിരുന്നു'-അദ്ദേഹം പറഞ്ഞു. 

ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും നാടക ഗാനങ്ങളുടെയും വലിയ ആരാധകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. കെപിഎസി ഗാനങ്ങളുടെ വലിയ ശേഖരം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാമ്പുകള്‍ക്ക് മാളമുണ്ട് എന്ന പാട്ടാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍