കേരളം

സ്ത്രീവിരുദ്ധ പരാമര്‍ശം : എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ മോശം പരാമര്‍ശത്തിനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നല്‍കി. ആലത്തൂര്‍ ഡീവൈഎസ്പി ഓഫീസിലെത്തിയാണ് രമ്യ പരാതി നല്‍കിയത്. തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ  ഭാഗമാണ് പരാമര്‍ശമെന്ന് പരാതിയില്‍ രമ്യ ചൂണ്ടിക്കാട്ടി. 

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെ ന്യായീകരിച്ച് രംഗത്തുവരികയായിരുന്നു ഇവിടത്തെ എംപി. കഴിഞ്ഞ പത്തു വര്‍ഷം അദ്ദേഹത്തെ ജയിപ്പിച്ച ജനങ്ങള്‍ ഇക്കാര്യം വിലയിരുത്തട്ടെ. മുഖ്യമന്ത്രി പിണറായി വിജയനോ, സര്‍ക്കാരോ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും രമ്യ പരാതി നല്‍കിയശേഷം പറഞ്ഞു. 

പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ