കേരളം

ഇന്നും നാല് ഡിഗ്രിവരെ ചൂട് കൂടും ; കനത്ത ചൂട് ജൂൺ വരെ തുടർന്നേക്കാമെന്ന് വിലയിരുത്തൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :   ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇന്ന് ശരാശരിയിൽ നിന്നും 4 ഡിഗ്രി വരെ ചൂടു കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ഒഴികെ മറ്റു ജില്ലകളിൽ 3 ഡിഗ്രി വരെ ചൂടു കൂടും. പാലക്കാട്ടായിരുന്നു ഇന്നലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്.  പാലക്കാട്ട് 40 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 37.2 ഡിഗ്രിയും രേഖപ്പെടുത്തി. 

ബുധനാഴ്ചവരെ ഈ രണ്ടു ജില്ലകളിലും ശരാശരിയിൽനിന്ന് മൂന്നുമുതൽ നാല് ഡിഗ്രിവരെ ചൂട് കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരളത്തിൽ ജൂൺവരെ കനത്തചൂടിൽനിന്ന് രക്ഷയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഈ സമയത്ത് കേരളത്തിലെ ചൂട് ദീർഘകാല ശരാശരിയെക്കാൾ കൂടുതലായിരിക്കുമെന്നും വകുപ്പ് കണക്കുകൂട്ടുന്നു. 

രാജ്യത്താകെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സീസണിലെ ശരാശരി ചൂടിന്റെ വർധനയെക്കുറിച്ച് കാലാവസ്ഥാവകുപ്പ് ദീർഘകാല നിഗമനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിൽ ഈ സീസൺ ആകെയെടുത്താൽ ചൂടിന്റെ ശരാശരിവർധന അര ഡിഗ്രിമുതൽ ഒരു ഡിഗ്രിക്ക് താഴെ വരെയാവും. ജൂണിൽ കേരളത്തിൽ മഴക്കാലമാണ്. അതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലാവും കേരളത്തിൽ കൂടിയ ചൂട് അനുഭവപ്പെടുക.

വരുംദിവസങ്ങളിൽ കേരളത്തിൽ രാവിലെ അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് ശരാശരിയിൽനിന്ന് അര ഡിഗ്രിമുതൽ ഒരു ഡിഗ്രിയോളം കൂടുതലായിരിക്കും. ഉച്ചയ്ക്കുശേഷം രേഖപ്പെടുത്തുന്ന കൂടിയചൂട് അര ഡിഗ്രി കുറയാനും അര ഡിഗ്രിവരെ കൂടാനും സാധ്യതയുണ്ട്. ഇപ്പോഴത്തേതുപോലെ വരുംദിവസങ്ങളിലും രാവിലെമുതൽ ചൂട് അസഹനീയമാകാൻ സാധ്യതയുണ്ടെന്നാണ് ഇത് നൽകുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു