കേരളം

അങ്കമാലി അതിരൂപത ഭൂമി ഇടപാട്;  കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരായ കേസ് ഇന്ന് കോടതിയിൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിറോമലബാർ സഭയുടെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട സംഭവത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരായ കേസ് ഇന്ന് എറണാകുളം ചീഫ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരി​ഗണിക്കും. എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപ്പന നടത്തിയത് വഴി കോടികളുടെ നഷ്ടമുണ്ടാക്കിയതിൽ ആലഞ്ചേരി ഉൾപ്പടെയുള്ളവർക്ക് പങ്കുണ്ടെന്നാണ് ഹർജ്ജിക്കാരന്റെ വാ​ദം. 

എറണാകുളം സ്വദേശി പാപ്പച്ചൻ ആണ് ഹർജി നൽകിയത്. അതിരൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരുൾപ്പെടെ 27 പേരെ പ്രതിയാക്കി കേസെടുക്കണമെന്നാണ് ആവശ്യം.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകൾ നിലവിലുണ്ട്.ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി അടക്കം 3 പേർക്കെതിരെ കേസെടുക്കാൻ തൃക്കാക്കര കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു