കേരളം

എല്‍ഡിഎഫ് പോസ്റ്ററുകള്‍ നശിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

അഞ്ചാലുംമൂട്: സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും ബാനറുകളും സ്ഥിരമായി നശിപ്പിച്ചു വന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കുന്നതിനിടെ പൊലീസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ കടന്നുകളഞ്ഞു. സിപിഎം മുരുന്തല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ബിനു ബോസിനെ (30)യാണ് പിടികൂടിയത്.

പാര്‍ട്ടി നേതൃത്വങ്ങളെ തമ്മിലടിപ്പിക്കാന്‍ മേഖല തിരിച്ച് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നശിപ്പിക്കുകയായിരുന്നു ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് പൊലീസ് പറഞ്ഞു.

തൃക്കടവൂര്‍ മുരുന്തല്‍ മേഖലയില്‍ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നതു പതിവായതോടെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ മുരുന്തല്‍ മേഖലയില്‍ പട്രോളിങ് നടത്തിയ പൊലീസ് എന്‍.കെ.പ്രേമചന്ദ്രന്റെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 

തുടര്‍ന്നു പരിശോധന നടത്തിയപ്പോള്‍ നാലംഗ സംഘം എല്‍ഡിഎഫിന്റെ പോസ്റ്ററുകള്‍ വലിച്ചു കീറുന്നതു കണ്ടു. പൊലീസ് അടുത്തെത്തിയപ്പോഴേക്കും 3 പേര്‍ ഓടിക്കളഞ്ഞു. മദ്യലഹരിയിലായിരുന്ന ബിനു ബോസിനെ പൊലീസ് പിടികൂടുകയായിരുന്നു. മൂന്നുപേരുടെയും ദൃശ്യങ്ങള്‍ പൊലീസ് വാഹനത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി