കേരളം

സംസ്ഥാനത്ത് 227 സ്ഥാനാര്‍ത്ഥികള്‍; രാഹുലിനെതിരെ 19 പേര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് 227 പേര്‍ മത്സരരംഗത്ത്. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ്. ഇരുപത് സ്ഥാനാര്‍ത്ഥികളാണ് വയനാട്ടിലുള്ളത്

ഏറ്റവും കുറച്ച് പേര്‍ മത്സരിക്കുന്നത് ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ്. ആറ്  പേരാണ് മത്സരരംഗത്ത്.  ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15ഉം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ആകെ 303 പത്രികകളാണ് ലഭിച്ചിരുന്നത്.

അതേസമയം, ഏപ്രില്‍ നാലുവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2,61,46,853 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,67,818 പേര്‍ യുവ വോട്ടര്‍മാരാണ്. ഇതിന് പുറമെ 73,000 പ്രവാസി വോട്ടര്‍മാരും 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. 19 ട്രാന്‍സ്‌ജെന്‍ഡറുകളാണ് പുതിയതായി പട്ടികയില്‍ പേരു ചേര്‍ത്തിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത്. 1,25,189 ഭിന്നശേഷിക്കാരും പട്ടികയില്‍ ഉള്‍പ്പെുന്നു, ഇവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കോഴിക്കോട് ജില്ലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍