കേരളം

തീവ്രവാദി ആക്രമണം; ആര്‍എസ്എസ് നേതാവ് വെടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്


കശ്മീര്‍: തീവ്രവാദി ആക്രമണത്തില്‍ ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെയാണ് ചന്ദ്രകാന്ത് ശര്‍മയക്ക് നേരെ തീവ്രവാദി ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ശര്‍മ്മയുടെ സുരക്ഷാ ജീവനക്കാരനും വെടിയേറ്റിരുന്നു. സുരക്ഷാ ജീവനക്കാരന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രകാന്ത് ശര്‍മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ശര്‍മയെ പിന്തുടര്‍ന്നെത്തിയ തീവ്രവാദി സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുയായിരുന്നെന്ന് കിഷ് വാര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ശക്തി പഥക് പറഞ്ഞു. ഇയാളുടെ മരണത്തിന് പിന്നാലെ ഭദേര്‍വ ജില്ലയിലും കിഷ് വാര്‍ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ചന്ദ്രകാന്ത് ശര്‍മയെ വെടിയുതിര്‍ത്ത തീവ്രവാദി സംഭവസമയത്തുതന്നെ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ