കേരളം

പെരുമാറ്റച്ചട്ടത്തില്‍ കുരുങ്ങി കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസ് ; വിശദീകരണം ആവശ്യപ്പെട്ട് കളക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം- കൂത്താട്ടുകുളം റൂട്ടില്‍ ഇന്നലെ പുതിയതായി ഓര്‍ഡിനറി ബസ് സര്‍വീസ് ആരംഭിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളപ്പോള്‍ പുതിയ ബസ് റൂട്ടില്‍ അനുവദിച്ചത് തെറ്റാണെന്നും വിശദീകരണം നല്‍കണമെന്നുമാവശ്യപ്പെട്ട് ജില്ലാ കളക്ടറാണ് നോട്ടീസ് നല്‍കിയത്.

ലാഭകരമല്ലാത്ത റൂട്ടായിട്ട് കൂടി സര്‍വീസ് തുടങ്ങിയത് ചിലരുടെ സ്വാധീനത്തിന്റെ ഫലമായാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.  

അതേസമയം ഇത് പുതിയ സര്‍വീസ് അല്ലെന്നാണ് ഡിപ്പോ അധികൃതരുടെ വിശദീകരണം. വര്‍ഷങ്ങളായി കോട്ടയത്ത് നിന്നും വാക്കാട് വരെയുണ്ടായിരുന്ന സര്‍വീസാണെന്നും ഇത് പുനഃക്രമീകരിച്ച് കൂത്താട്ട്കുളത്ത് നിന്ന് ആക്കിയെന്നേയുള്ളൂവെന്നും കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി