കേരളം

മരണമെത്തിയ നേരത്തും നിഴലായി കൂടെ; അവസാന നിമിഷത്തിലും കൈവിടാതെ കുട്ടിയമ്മ

സമകാലിക മലയാളം ഡെസ്ക്

കെഎം മാണിയെന്ന രാഷ്ട്രീയ അതികായന്‍ മരണത്തിന് കീഴടങ്ങുമ്പോഴും പ്രിയതമ കുട്ടിയമ്മയുടെ കൈവിട്ടില്ല. മരണസമയത്ത് ഭാര്യ കുട്ടിയമ്മ അദ്ദേഹത്തിന്റെ കൈപിടിച്ച് കിടക്കയ്ക്ക് സമീപമുണ്ടായിരുന്നു. മരണവിവരം പുറത്തുവിട്ട ഡോക്ടര്‍മാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

അറുപതു വര്‍ഷത്തിലധികമായി കെഎം മാണിയെന്ന രാഷ്ട്രായ വന്‍മരത്തിന്റെ കൂടെയുണ്ട് കുട്ടിയമ്മ. 'എന്റെ രാഷ്ട്രീയത്തിലെ ഉയര്‍ച്ചയ്ക്കു കുട്ടിയമ്മയാണ് കാരണം. ഞാന്‍ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണു നോക്കിയത്. അത്തരം ടെന്‍ഷന്‍ ഇല്ലാതെ പൊതുരംഗത്തു നില്‍ക്കാന്‍ പറ്റി. അതില്‍ കൂടുതല്‍ ഭാഗ്യം എന്തുവേണം.' വിവാഹത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നിറഞ്ഞചിരിയോടെ മാണി പറഞ്ഞ വാക്കുകളായിരുന്നു ഇത്. 

 മാണി കുട്ടിയമ്മ ദമ്പതികള്‍ക്ക് ആറുമക്കളാണ്, അഞ്ച് പെണ്ണും ഒരാണും.പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും മക്കളുടെ വിദ്യാഭ്യസമുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും കെഎം മാണിയുടെ കണ്ണെത്തിയിരുന്നു. പിന്തുണയുമായി കുട്ടിയമ്മയും ഒപ്പം.വീടിനേക്കാള്‍ നാടിനെ സ്‌നേഹിക്കുന്ന നേതാവെന്നാണ് കെ.എംമാണിയെ കുറിച്ച്കുട്ടിയമ്മ എപ്പോഴും പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി