കേരളം

പുല്‍വാമ ആക്രമണത്തിന് ഉത്തരവാദി മോദി; സൈന്യത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുന്നു: സുധാകര്‍ റെഡ്ഢി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  സൈനികരുടെ ബലിദാനത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നത് നരേന്ദ്ര മോദിയുടെ നാണംകെട്ട പ്രവൃത്തിയാണെന്നു സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. കോഴിക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൈന്യത്തെ ഇങ്ങനെ രാഷ്ട്രീയനേട്ടത്തിനായി ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ല. പ്രധാനമന്ത്രി പദത്തിനു ചേരാത്ത കാര്യമാണിത്. ഇവിടെ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇടപെടേണ്ടതായിരുന്നു. എന്നാല്‍ കമ്മിഷന്റെ നിലപാട് നിഷ്പക്ഷമല്ല. പുല്‍വാമയിലെ ഭീകരാക്രമണത്തിന് മോദി തന്നെയാണ് ഉത്തരവാദി. ആക്രമണത്തെക്കുറിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തത് തെറ്റാണ്.

സൈനിക നടപടി സംബന്ധിച്ച് ചോദ്യം ചോദിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്ന തന്ത്രമാണു മോദിയുടേതെന്നും റെഡ്ഡി പറഞ്ഞു. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവയെയെല്ലാം രാഷ്ട്രീയ എതിരാളികള്‍ക്കു നേരെയുള്ള ആയുധമാക്കുകയാണ്. അതേസമയം, രാജ്യത്തിന്റെ പണം കൊള്ളയടിച്ചു കടന്നുകളഞ്ഞവരുമായി മോദിക്കു ചങ്ങാത്തമാണെന്നും ആരോപിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍