കേരളം

രാജവെമ്പാലയ്ക്കു പോലും അമിത് ഷായുടെ അത്രയും വിഷം ഉണ്ടാകില്ല; തിരിച്ചടിച്ച് കെസി വേണുഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: രാജവെമ്പാലയ്ക്കു പോലും അമിത് ഷായുടെ അത്രയും വിഷം ഉണ്ടാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.  പാകിസ്ഥാനോട് താരതമ്യം ചെയ്ത് അമിത് ഷാ വയനാടിനെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് പാകിസ്ഥാനിലാണോ ഇന്ത്യയിലാണോയെന്ന ബിജെപി അധ്യക്ഷന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

വയനാടിന്റെ പാരമ്പര്യം അമിത് ഷായ്ക്കറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണു വയനാട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിനു ചുട്ടമറുപടി അവര്‍ തന്നെ ബിജെപിക്കു നല്‍കും. പാകിസ്ഥാനില്‍ വിളിക്കാത്തിടത്തു പോയി ചായ കുടിക്കുന്നയാളാണ് മോദി. അദ്ദേഹം കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാനായിട്ടില്ല വേണുഗോപാല്‍ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിക്കൂട്ടിലായിരിക്കുകയാണ്. റഫാലില്‍ പ്രഥമദൃഷ്ട്യാ അഴിമതി നടന്നിട്ടുണ്ടെന്നതു വ്യക്തമാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് ഇടപാട് നടത്തിയിരിക്കുന്നത്. ഇക്കാര്യം സുപ്രീംകോടതി ശരിവച്ചിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു