കേരളം

രാഷ്ട്രീയം പറഞ്ഞേക്കുമെന്ന് ഭയം ; സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം മദ്രാസ് ഐഐടി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രഭാഷണത്തിൽ രാഷ്ട്രീയം ചർച്ചയായേക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി എഴുത്തുകാരനും അധ്യാപകനുമായ സുനിൽ പി ഇളയിടത്തിന്റെ പരിപാടി മദ്രാസ് ഐഐടി റദ്ദാക്കി. ക്യാമ്പസിലെ മലയാളി വിദ്യാർത്ഥി സംഘടനയായ കേരള കലാ സമിതിയുടെ പരിപാടിയാണ് അവസാന നിമിഷം അധികൃതർ റദ്ദാക്കിച്ചത്. 

ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിക്കായി ഐസിഎസ്ആർ മെയിൻ ഓഡിറ്റോറിയമാണ് വിദ്യാർത്ഥികൾ ബുക്ക് ചെയ്തിരുന്നത്. ‘കല, സംസ്കാരം, രാഷ്ട്രീയം -നവകേരളത്തിന്റെ സാധ്യതകൾ’ എന്ന വിഷയത്തിൽ സംസാരിക്കുന്നതിനായി സുനിൽ പി ഇളയിടവും സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രഭാഷണത്തിൽ രാഷ്ട്രീയം വിഷയമായേക്കാമെന്നും അങ്ങനെ വന്നാൽ പെരുമാറ്റച്ചട്ട ലംഘനമാവുമെന്നും പറഞ്ഞാണ് പരിപാടി നടക്കേണ്ടിയിരുന്ന ഹാളിനുള്ള അനുമതി നിഷേധിച്ചത്. 

സംഘാടകച്ചുമതലയുള്ള അധ്യാപകനെ ഫോണിൽ ബന്ധപ്പെട്ട് പരിപാടി റദ്ദാക്കണമെന്ന് നേരത്തേ തന്നെ ഐഐടി അധികൃതർ ആവശ്യപ്പെട്ടിരുന്നതായും  ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ പരിപാടി നടത്തുമെന്ന തീരുമാനം തുടർന്നതിനെ തുടർന്ന്  ഹാളിന്റെ അനുമതി അധികൃതർ റദ്ദാക്കുക ആയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി