കേരളം

അവധിക്കാലം വന്നു: തീവെട്ടിക്കൊള്ളയുമായി വിമാനക്കമ്പനികള്‍, ഗള്‍ഫ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : വേനലവധി ആയതോടുകൂടി ഗൾഫിലേക്കുള്ള  ടിക്കറ്റ് കൊള്ളയ്‌ക്കായി വിമാനക്കമ്പനികളുടെ മത്സരം. സ്വകാര്യ കമ്പനികൾക്കൊപ്പം എയർ ഇന്ത്യയും ടിക്കറ്റ് നിരക്ക് മാർച്ച് അവസാനം മുതൽ മൂന്നിരട്ടിയോളമാക്കിയിരിക്കുകയാണ്. വേനലവധിക്ക് ഗൾഫിലേക്കുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണിത്. തിരക്ക് വർദ്ധിച്ചതോടെ പല സെക്ടറിലേക്കും ടിക്കറ്റും ലഭ്യമല്ല. 

വേനലവധിക്ക് നിരക്ക് കുത്തനേ കൂട്ടുന്നതും ഏപ്രിൽ അവസാനം സീസൺ അവസാനിക്കുമ്പോൾ നിരക്ക് കുറയ്ക്കുന്നതും  വിമാനക്കമ്പനികളുടെ സ്ഥിരം നടപടിയാണ്. പരാതി ഉയരുമെങ്കിലും ​നടപടിയൊന്നും ഉണ്ടാകാറില്ല. എയർ ഇന്ത്യയെക്കാൾ പതിനായിരം രൂപയിലധികമാണ് സ്വകാര്യ കമ്പനികൾ ഈടാക്കുന്നത്. തിരക്കില്ലാത്ത സമയങ്ങളിലെ നഷ്ടം നികത്താനാണ് നിരക്ക് വർദ്ധിപ്പിച്ചതെന്നാണ് കമ്പനികളുടെ വാദം.

വിമാന സ‌ർവീസിന്റെ സമയക്രമമനുസരിച്ചും നിരക്കിൽ മാറ്റമുണ്ട്. ജിദ്ദ, കുവൈറ്റ്, ബഹറൈൻ, മസ്‌കറ്റ്, ഷാർജ, അൽഐൻ, റാസൽഖൈമ, സലാല, ദമാം റൂട്ടുകളിലെല്ലാം നിരക്ക് വർദ്ധിച്ചിട്ടുണ്ട്. യാത്രക്കാർ ഏറെയുള്ള കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള നിരക്ക് താരതമ്യേന കൂടുതലാണ്. എയർഇന്ത്യ എക്‌സ്‌പ്രസിലെ നിരക്കുകൾ കോഴിക്കോട് - റിയാദ് എക്കണോമി ക്ലാസ് - നാളെത്തെ (ശനി) നിരക്ക് - 38,490 രൂപ. റിയാദിൽ നിന്ന് തിരിച്ച് - 13,000 രൂപ. കണ്ണൂർ - അബുദാബി റൂട്ടിൽ ഇന്ന് - 20,655 രൂപ, തിരിച്ച് - 8,600 രൂപ. ഈ ആഴ്‌ചയിലെ കുറഞ്ഞ നിരക്ക് - 15,900 രൂപ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് - 27,000 രൂപ, തിരിച്ച് - 12,000 രൂപദോഹയിലേക്ക് - 21,600 രൂപ, തിരിച്ച് - 10,700 രൂപ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍