കേരളം

ചൂട് ഇനിയും കൂടും; തീവ്രത 50 ഡിഗ്രിക്ക് മുകളിലെത്തും: മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ചൂട് ഇനിയും കൂടുമെന്നും സൂര്യാതപ സാധ്യത വര്‍ധിക്കുമെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പു പ്രകാരം ചൂട് ശരാശരിയില്‍ നിന്നു 4 ഡിഗ്രി വരെ വര്‍ധിക്കും. 

താപസൂചിക പ്രകാരം ഇന്നും നാളെയും അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത 50 ഡിഗ്രിക്കു മുകളിലെത്തും. ഇന്നലെ പാലക്കാട്ടാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് - 39.6. തിരുവനന്തപുരത്തും (36.8) ആലപ്പുഴയിലും (37.4) ശരാശരിയില്‍ നിന്ന് 4 ഡിഗ്രി ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. 

ചൂട് 40 ഡിഗ്രിക്കു താഴെയാണെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് (ഹ്യുമിഡിറ്റി) കൂടുതലായതും വായൂപ്രവാഹത്തിലെ മാറ്റങ്ങളുമാണു താപസൂചിക ഉയരാനുള്ള കാരണം. 

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം