കേരളം

സീരിയൽ നടിയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരും കുടുങ്ങും ; ഹോട്ടലിലെ സിസിടിവി കാമറകളും പരിശോധിക്കുമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : പ്രമുഖ സീരിയൽ നടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി പൊലീസ്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.  ഇതു സംബന്ധിച്ച് പൊലീസ് സൈബർ സെല്ലിൽ നിർദ്ദേശം നൽകിയെന്നാണ് സൂചന. ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് സീരിയൽ നടി കഴിഞ്ഞ ദിവസമാണ് കായകുളം പൊലീസിൽ പരാതി നൽകിയത്.

 37കാരനായ എറണാകുളം സ്വദേശിയായ യുവാവിനെതിരെയാണ് നടി പരാതി നൽകിയത്. മലയാളത്തിലെ പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലില്‍ നായിക വേഷം അവതരിപ്പിക്കുന്ന നടിയുടേതാണ് പരാതി. നടി നൽകിയ പരാതിയിൽ കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.  ഐപിസി സെക്ഷന്‍ 376 പ്രകാരമാണ് യുവാവിനെതിരെ കായംകുളം പൊലീസ് കേസെടുത്തത്.  

ഫോണിലൂടെ പരിചയപ്പെട്ട യുവാവ് സംസാരിച്ച് വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും പല തവണ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് നടി പൊലീസിൽ പറഞ്ഞത്. തന്റെ സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും ഇത് ഭർത്താവിനും അയൽക്കാർക്കും അയച്ച് നൽകിയെന്നും പരാതിയിൽ പറയുന്നു. 

നടിയുടെ പരാതിയിൽ കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അതിക്രമം നടന്ന ഹോട്ടലിലെ സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. യുവാവുമായി നടിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. രണ്ട് മാസം മുൻപ് ഇത് സംബന്ധിച്ച പരാതിയിൽ പൊലീസ് ഇരുകൂട്ടരെയും വിളിച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. ആരോപണ വിധേയനായ യുവാവ് ഇപ്പോൾ വിദേശത്താണെന്നും സൂചനയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്