കേരളം

ലീ​ഗിനുള്ളിൽ പാക് അനുകൂലികളുണ്ട്  ; അമിത്ഷാ വിമർശിച്ചത് വയനാടിനെയല്ലെന്ന് വി മുരളീധരൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുസ്ലിം ലീ​ഗിനുള്ളിൽ ഒരു വിഭാ​ഗം പാക് അനുകൂലികൾ ഉണ്ടെന്ന് വി മുരളീധരൻ എംപി. അവരെയാണ് അമിത് ഷാ പാകിസ്ഥാനോട് ഉപമിച്ചത്. അമിത്ഷായുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

നെഹ്റു ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച ലീ​ഗിന്റെ തണല് തേടിയാണ് രാഹുൽ ​ഗാന്ധി നടക്കുന്നത്. കോൺ​ഗ്രസിന് സ്വന്തം നിലയിൽ അധ്യക്ഷനെ ജയിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് എന്ന് ഇതിൽ നിന്ന് മനസിലാക്കാം. ലീ​ഗിന്റെ ചെലവിൽ പ്രതിപക്ഷ നേതാവെങ്കിലും ആവുകയാണ് രാഹുൽ ​ഗാന്ധിയുടെ ശ്രമമെന്നും മുരളീധരൻ ആരോപിച്ചു.

അയ്യപ്പന്റെ പേരിൽ സംസ്ഥാനത്ത് ബിജെപിക്കാർ വോട്ട് അഭ്യർത്ഥിക്കുന്നില്ല. സർക്കാർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ പൊതുജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടാൻ ശ്രമിക്കുന്നുണ്ട്. അത് തുടരും. അതെങ്ങനെയാണ് ചട്ടലംഘനമാവുന്നത് എന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയം മുൻനിർത്തി തന്നെ വോട്ട് പിടിക്കുമെന്ന് കഴിഞ്ഞദിവസവും ശോഭാ സുരേന്ദ്രനുൾപ്പടെയുള്ള ബിജെപി നേതാക്കൾ പരസ്യമായി പറഞ്ഞിരുന്നു. അതേസമയം ചട്ടലംഘനം നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ