കേരളം

പണം നൽകി വോട്ട് പിടിക്കാൻ ശ്രമിക്കുന്നു; എൽഡിഎഫിനെതിരെ ​ഗുരുതര ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ, നുണയെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പണം നൽകി വോട്ടുപിടിക്കാൻ എൽഡിഎഫ് ശ്രമിക്കുകയാണ് എന്നാരോപിച്ച് കൊല്ലത്തെ യുഡിഎഫ്  സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ രം​ഗത്ത്. പണം നൽകുന്നതിനായി 300 കുടുംബങ്ങളെ എൽഡിഎഫ് പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്നോ നാളെയോ പണം വിതരണം ചെയ്യുമെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.

നിയോജക മണ്ഡലങ്ങളിലെ കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് 'ക്യാഷ് ഫോർ വോട്ട്' എന്ന ക്യാമ്പെയിന്റെ ഭാ​ഗമായാണ്. ആരോപണങ്ങളും വ്യക്തിഹത്യയും നടത്തി ഫലം കിട്ടാതായതോടെയാണ് സിപിഎം പ്രവർത്തകർ ഈ രീതി സ്വീകരിക്കുന്നതെന്നും പ്രേമചന്ദ്രൻ പറയുന്നു.

എന്നാൽ പ്രേമചന്ദ്രന്റെ ആരോപണം യുഡിഎഫുകാർ പോലും വിശ്വസിക്കില്ലെന്ന് എൽഡിഎഫ്  സ്ഥാനാർത്ഥി കെ എൻ  ബാല​ഗോപാൽ.  വലിയ നുണയാണ് പ്രേമചന്ദ്രൻ പറയുന്നത്. പരാജയ ഭീതി അദ്ദേഹത്തെ അങ്ങനെ പറയിക്കുകയാണ്. അടിസ്ഥാന രഹിതമായ ആരോപണമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ