കേരളം

സഹകരിച്ച എല്ലാവര്‍ക്കും നന്ദി, ഒരു പ്രതിസന്ധിയും നേരിടേണ്ടി വന്നില്ല: ഡ്രൈവര്‍ ഹസന്‍ ദേളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മംഗലാപുരത്ത് നിന്നും പതിനഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഹൃദയശസ്ത്രക്രിയക്കായി കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍. മംഗലാപുരത്തുനിന്ന് ഇവിടെ എത്തുന്നതുവരെ എല്ലാവരുടെയും സഹകരണമുണ്ടായി. ഒരു പ്രതിസന്ധിയും നേരിടേണ്ടി വന്നില്ലെന്നും ഡ്രൈവര്‍ പറഞ്ഞു.

കുട്ടിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പറ്റുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും ഹസന്‍ പറഞ്ഞു. കെഎല്‍ 60 ജെ 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കുട്ടിയെ കൊണ്ടുപോകവെ ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടുകയും കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.  

കാസര്‍കോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമായ കുട്ടിയെ ആദ്യം മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കേരള എന്ന സന്നദ്ധ സംഘടനയാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഇതിന് പിന്നാലെ കേരളത്തിലെ മാധ്യമങ്ങളും നവമാധ്യമങ്ങളും ആംബുലന്‍സിന് സുഗമമായ വഴിയൊരുക്കണമെന്ന തരത്തിലുള്ള വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും നല്‍കികൊണ്ടിരുന്നു. 

പിന്നീട് ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി