കേരളം

വിവാദ പ്രചാരണ വീഡിയോ : കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു ; പെരുമാറ്റ ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

അതിനിടെ കെ സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പെരുമാറ്റ ചട്ട ലംഘനം വീഡിയോയില്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. പെരുമാറ്റ ചട്ടലംഘനമുണ്ടെങ്കിൽ നടപടി എടുക്കാനും കളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. 

കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്നാണ് ആക്ഷേപം ഉയര്‍ന്നത്. പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് വിവാദമായത്. ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. സ്ത്രീകള്‍ ഒരിക്കലും മുന്‍നിരയിലേക്ക് വരരുതെന്നും അവര്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാര്‍ തന്നെ പോകണമെന്നുമാണ് വിഡിയോയുടെ ഉള്ളടക്കം. 

സ്ത്രീകള്‍ എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലൊരു ആഹ്വാനവുമായി സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ അടക്കം വിമര്‍ശനത്തിന് ഇടയാക്കി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുധാകരന്‍ ഈ വിഡിയോ പങ്കുവച്ചത്. ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല........' ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി'. ഇതായിരുന്നു വിഡിയോയ്‌ക്കൊപ്പം സുധാകരന്‍ കുറിച്ച തലക്കെട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ