കേരളം

പ്രിയങ്കയുടെ സൗന്ദര്യം കാണാൻ ആളു കൂടുമെന്ന് രാഹുൽ ഗാന്ധി കരുതുന്നു : പി സി ജോർജ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ : വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്നാൽ സൗന്ദര്യം കാണാൻ ആളുകൾ ഓടിക്കൂടുമെന്ന് കോൺ​ഗ്രസ് അധ്യക്ഷനും സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി കരുതുന്നതായി കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ്. വയനാട്ടിലെ ആദിവാസികൾക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനം. തൊടുപുഴയിൽ എൻഡിഎ സ്ഥാനാർഥി ബിജു കൃഷ്ണന്റെ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്.

ഉത്തരേന്ത്യയിൽ രാഹുൽ ഗാന്ധിയെ കേൾക്കാൻ ആളില്ല. സുരക്ഷിതമായ സീറ്റായതിനാലാണ് രാഹുൽ​ഗാന്ധി  വയനാട്ടിലെത്തിയത്. ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങളെ ബിജെപിയിൽ നിന്ന് അകറ്റാൻ കോൺഗ്രസും മുസ്‍ലിം ലീഗും കമ്യൂണിസ്റ്റ് പാർട്ടിയും ശ്രമിക്കുകയാണെന്നും ജോർജ് ആരോപിച്ചു.

കന്യകാ മാതാവിന്റെ പ്രതിമ ഇരിക്കുന്നത് താമരയിലാണ്. കന്യകാമാതാവിനെ സംരക്ഷിക്കുന്നതു താമരയായ നിലയ്ക്ക് ക്രിസ്ത്യാനികൾ ബിജെപിക്ക് ഒപ്പം നിൽക്കുന്നതിൽ തെറ്റില്ല. കേരളത്തിൽ എൻഡിഎ നാലു സീറ്റെങ്കിലും പിടിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത