കേരളം

വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസ് ഭയക്കുന്നു; മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരും: ബൃന്ദാ കാരാട്ട്

സമകാലിക മലയാളം ഡെസ്ക്

കൊടുവള്ളി: ഹിന്ദുത്വ വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസ് ഭയക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട്. എല്‍ഡിഎഫ് കൊടുവളളി മുന്‍സിപ്പല്‍ മേഖലാ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഗീയതയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നില്ല. മതനിരപേക്ഷത എന്ന വാക്കു പോലും അവര്‍ ഉപയോഗിക്കുന്നില്ല. മൃദുഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്- ബൃന്ദ പറഞ്ഞു.

ബിജെപിയാവട്ടെ വര്‍ഗീയത മാത്രമാണ് സംസാരിക്കുന്നത്. മോദി ഭരണം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി. കുത്തകകളെയും കോര്‍പ്പറേറ്റുകളെയും സംരക്ഷിക്കുന്ന നയമാണ് ബിജെപിയുടേത്. രാജ്യത്തെ രക്ഷിക്കാന്‍ ബിജെപിയെ തോല്‍പ്പിക്കേണ്ടത് ആവശ്യമാണെന്നുള്ള ധാരണ ജനങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സാധാരണക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനും ഇടതുപക്ഷ അംഗങ്ങളുടെ സാന്നിധ്യം പാര്‍ലമെന്റിലുണ്ടാവണം. അതിനനൂകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി