കേരളം

സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു; വിതരണം ചെയ്യുന്നത് കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി; ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി  ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ് മാനേജുമെന്റ് കമ്പനിയെ
ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്. ഇതിനെതിരെ കൊല്ലത്തെ യുഡിഎഫ് നേതാക്കള്‍ നല്‍കിയ പരാതില്‍ നടപടി എടുക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി എടുക്കണമെന്ന് ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

സംസ്ഥാനത്ത എല്ലാ മണ്ഡലങ്ങളിലും സിപിഎം പണം വിതരണം ചെയ്യുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറൂകള്‍ മാത്രമുള്ളപ്പോഴാണ് ഗുരുതരമായ ആരോപണം.

തെരഞ്ഞടുപ്പില്‍ തോല്‍ക്കുമെന്ന വെപ്രാളമാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് പിന്നിലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. പാര്‍ട്ടിക്ക് പ്രചാരണത്തിന് പണത്തിന്റെ കുറവ് മാത്രമേയുള്ളുവെന്ന് ഐസക് പറഞ്ഞു. കൊല്ലത്ത് വന്ന്് ഇത്തരം തരംതാണ അഭിപ്രായങ്ങള്‍ പറയേണ്ടി വരുന്നത് ഉമ്മന്‍ചാണ്ടിയുടെ ഗതികേടാണെന്നും ഐസക് പറഞ്ഞു.  കൊല്ലത്ത് ബിജെപി വോട്ടുകള്‍ യുഡിഎഫ് പണം നല്‍കി വാങ്ങുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം