കേരളം

പ്രചാരണം അവസാനലാപ്പില്‍ ; രാഹുലിന് വോട്ടുതേടി പ്രിയങ്ക ഇന്ന് വയനാട്ടില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പ്രധാന മുന്നണികളെല്ലാം വോട്ടുറപ്പിക്കാനുള്ള അവസാനവട്ട തിരക്കിലാണ്. ചൊവ്വാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ്. 

അതിനിടെ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്ക് വോട്ടു തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക എത്തുന്നത്. 

രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക, 10.30 ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് 12.15 ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. 

പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമവും പ്രിയങ്ക ഉദ്ഘാടനം ചെയ്യും. അരീക്കോടും നിലമ്പൂരിലും നടക്കുന്ന പൊതുയോഗങ്ങളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് പ്രിയങ്ക ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നത്. പ്രിയങ്കയുടെ വരവിനെ ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ