കേരളം

പ്രളയത്തിന് മുന്‍പ് അധിക ജലം സൂക്ഷിച്ചില്ല, ആരോപണങ്ങള്‍ തള്ളി വൈദ്യുതി ബോര്‍ഡ്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ജലസംഭരണികളില്‍ പ്രളയത്തിന് മുന്‍പ് അധിക ജലം സൂക്ഷിച്ചുവെന്ന വാദങ്ങള്‍ തള്ളി വൈദ്യുതി ബോര്‍ഡ്. ഇത്തരം വ്യാഖ്യാനങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. 2018ല്‍ 23.8 ശതമാനമായിരുന്നു കരുതല്‍ ശേഖരമായുണ്ടായ ജലം. 2015ല്‍ ഇതിനേക്കാള്‍ കൂടുതലുണ്ടായിരുന്നു എന്നും വൈദ്യുതി വകുപ്പ് പറയുന്നു, 

ഏപ്രിലിലും, മെയ് അവസാനവുമാണ് മണ്‍സൂണില്‍ ലഭിക്കുന്ന മഴയെ കുറിച്ചുള്ള കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം വരുന്നത്. ഈ രണ്ട് പ്രവചനങ്ങളിലും സാധാരണ നിലയിലെ മഴയാണ് പ്രവചിച്ചത്. പ്രളയത്തെ കുറിച്ച് സൂചനയും നല്‍കിയില്ല. 2018ല്‍ 984 ദശലക്ഷം കരുതല്‍ ശേഖരമായിരുന്നത് മറ്റ് വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് സ്വാഭാവികമായത് മാത്രമാണ്. 

എല്‍ നിനോ സാഹചര്യം കൂടി കണക്കിലെടുത്ത് 2019ല്‍ 650 ദശലക്ഷം യൂനിറ്റാണ് കരുതലായി കണക്കാക്കുന്നത്. വേനല്‍ മഴ ശക്തമായി ലഭിച്ചാല്‍ ഈ കണക്ക് 1200 ദശലക്ഷം യൂണിറ്റ് വരെയാകും. പ്രളയത്തിന് മുന്‍പ് അണക്കെട്ടുകളില്‍ മനഃപൂര്‍വം അധിക ജലം ശേഖരിച്ചുവെന്ന് വാദം ശരിയല്ല. ഡാമുകളിലെ ജലനിരപ്പ്, വൈദ്യുതി ഉത്പാദനത്തിന്റെ അളവ് എന്നിവ മറച്ചുവെച്ചു എന്നുള്ള ആരോപണങ്ങളും ബോര്‍ഡ് തള്ളുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''