കേരളം

പത്രങ്ങളില്‍ സ്വന്തം ചിത്രം വെച്ച് പരസ്യം : ടിക്കാറാം മീണക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി 

സമകാലിക മലയാളം ഡെസ്ക്

തിരുനന്തപുരം : സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ പരാതി. പത്രങ്ങളില്‍ തന്റെ ചിത്രം വെച്ച് പരസ്യം നല്‍കിയതിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുള്ളത്. മീണയുടെ നടപടി സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങളുലെ ലംഘനമാണെന്നും പരാതിയില്‍ വിമര്‍ശനമുണ്ട്. 

തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് ടിക്കാറാം മീണ പത്രങ്ങളില്‍ പരസ്യം നല്‍കിയത്. കൊച്ചിയിലെ ഒരു അഭിഭാഷകനാണ് പരസ്യം നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.  

ചിത്രം വെച്ച് പരസ്യം നല്‍കുന്നത് ശരിയായ നടപടിയല്ല. സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ്. സര്‍വീസ് ചട്ടങ്ങളുടെ ലംഘനവുമാണ് കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ ടിക്കാറാം മീണയുടെ നടപടിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ടിക്കാറാം മീണ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ ബിഹാറിലെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും സാഹിത്യകാരനുമായ എന്‍എസ് മാധവന്‍ വിമര്‍ശിച്ചിരുന്നു. മീണയുടെ നടപടി അനുചിതവും പദവിയുടെ അന്തസ്സ് ഇകഴ്ത്തുന്നതാണെന്നും മാധവന്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

'കേരളത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ മുഖമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍, ഇത് പരിഹാസ്യമാണ്. ചീഫ് ഇലക്ഷന്‍ കമ്മിഷണറോ ഇലക്ഷന്‍ കമ്മിഷണര്‍മാരോ ഇത്തരത്തിലൊന്ന് മുമ്പ് ചെയ്തിട്ടില്ല. ഇത് അവസാനിപ്പിക്കണം. പദവിയുടെ അന്തസ്സിന് കോട്ടംതട്ടുന്നതാണ് ഇത്' ട്വീറ്റില്‍ പറയുന്നു.

ഞായറാഴ്ച കേരളത്തില്‍ ഇറങ്ങിയ പത്രങ്ങളിലാണ് മീണയുടെ ചിത്രം ഉള്‍പ്പെടുത്തിയ പരസ്യം പ്രത്യക്ഷപ്പെട്ടത്. വോട്ടര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ ഏതൊക്കെയെന്ന് ബോധവത്കരിക്കുന്ന പരസ്യമാണ് പ്രസിദ്ധീകരിച്ചത്. പരസ്യത്തിന്റെ മുകള്‍ഭാഗത്തുതന്നെ ടിക്കാറാം മീണയുടെ ചിത്രമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത