കേരളം

'ബിജെപിക്കു ശക്തിയുള്ള മണ്ഡലങ്ങളില്‍ അവരെ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളയാള്‍ക്ക് വോട്ടു ചെയ്യൂ'; ഇതു കേരളമാണ് ഹാഷ് ടാഗുമായി എന്‍എസ് മാധവന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളം എന്ന ആശയത്തെ നശിപ്പിക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്നും അതുകൊണ്ട് ബിജെപി സ്ഥാനാര്‍ഥിക്കെതിരെ വോട്ടു ചെയ്യുക എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളീയര്‍ ചെയ്യേണ്ടതെന്നും എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഇതു കേരളമാണ് എന്ന ഹാഷ് ടാഗോടെയാണ് ട്വിറ്ററില്‍ മാധവന്റെ അഭിപ്രായ പ്രകടനം.

തീന്‍ മേശയ്ക്കു ചുറ്റും ഇരിക്കുന്ന കുടുംബാംഗങ്ങളെപ്പോലെ തന്നെ വൈവിധ്യമുള്ളതാണ് കേരളത്തിലെ രാഷ്ട്രീയമെന്ന് മാധവന്‍ അഭിപ്രായപ്പെട്ടു. തീന്‍മേശയ്ക്കു ചുറ്റും ഇരിക്കുന്നവരില്‍ മകള്‍ കടുത്ത സസ്യഭുക്ക് ആയിരിക്കും, മകന്‍ ബീഫ് കഴിക്കുന്നയാളാവും, അമ്മ ബിരിയാണിയും അച്ഛന്‍ കഞ്ഞിയും കഴിക്കുന്നയാളാവും. ഇതുപോലെയാണി ഇവിടെ രാഷ്ട്രീയവും. മകള്‍ എസ്എഫ്‌ഐ ആവും, മകന്‍ കെഎസ്‌യുവും അമ്മ പഴയ കമ്യൂണിസ്റ്റുകാരിയുമാവും. അച്ഛന്‍ നോട്ടയ്ക്കും മോദിക്കും ഇടയില്‍ ആടിക്കൊണ്ടിയിരിക്കുന്ന ആളാവും. എന്നിട്ടും അവര്‍ സന്തോഷത്തോടെ ജീവിക്കും. ഇതാണ് കേരളം എന്ന ആശയം.

ഇങ്ങനെയൊരു കേരളത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടാവണം ഇത്തവണ വോട്ടു ചെയ്യേണ്ടതെന്ന് എന്‍എസ് മാധവന്‍ പറയുന്നു.  മോദിയും ഷായും ചേര്‍ന്നു നശിപ്പിക്കാന്‍ ശ്രമിച്ചത് കേരളം എന്ന ഈ ആശയത്തെയാണ്. ബിജെപി ശക്തമായ ഇടങ്ങളില്‍ അവരെ പരാജയപ്പെടുത്താന്‍ കെല്‍പ്പുള്ളയാള്‍ക്കാവണം വോട്ട്. അതായിരിക്കും ഈ തെരഞ്ഞെടുപ്പിലെ ദ്രോണരുടെ കിളിക്കണ്ണ്. മറ്റു മണ്ഡലങ്ങളില്‍ സാധാരണ ചെയ്യാറുള്ള പോലെ വോട്ടു ചെയ്യാമെന്നും മാധവന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'