കേരളം

സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം; കെ സുധാകരനെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ചെന്ന സിപിഎം പരാതിയിൽ കണ്ണൂരിലെ യു‍ഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം പിന്‍വലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം ലംഘിച്ചതിനാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. 

'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന പേരിൽ ഇറങ്ങിയ പരസ്യത്തിലെ സ്ത്രീ വിരുദ്ധത വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഫെയ്സ്ബുക്കിലൂടെ പ്രചാരണം നടത്തിയ കെ സുധാകരന്‍റെ നടപടി തെരെഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് വ്യക്തമാക്കിയ ജില്ലാ കലക്ടര്‍ സുധാകരന് നോട്ടീസും അയച്ചു.

വീഡിയോയിലെ കഥാപാത്രങ്ങൾക്ക് പാർലമെന്‍റിൽ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ല എന്നുകൂടി എഴുതിച്ചേർത്താണ് സുധാകരൻ ഫെയ്സ്ബുക്കിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതി ടീച്ചറെ ലക്ഷ്യം വച്ചാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരസ്യം തയ്യാറാക്കുകയും പരാതികൾ ഉയർന്നിട്ടും ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്യാൻ തയ്യാറാവുകയും ചെയ്തില്ലെന്നും പരാതിയിൽ പറയുന്നു. 

വീഡിയോ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഎം പരാതി നൽകിയിരുന്നു. കോൺഗ്രസിലെ തന്നെ വനിതാ നേതാക്കളെയും പൊതു രംഗത്തുള്ള മറ്റ് വനിതകളേയും അപമാനിക്കുന്നതാണ് വീഡിയോ എന്നും വിമർശനം ഉയർന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി