കേരളം

എല്ലാവരുടെയും വോട്ട് തേടി; പക്ഷെ സുരേഷ് ഗോപി ഇത്തവണ വോട്ട് ചെയ്തില്ല

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി ഇത്തവണ സമ്മതിദാനവകാശം വിനിയോഗിച്ചില്ല. സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളില്‍ വോട്ട് രേഖപ്പെടുത്താത്ത ഏകസ്ഥാനാര്‍ത്ഥിയും സുരേഷ് ഗോപിയാണ്. തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. 

തൃശൂരില്‍ നിന്ന് പോളിങ് ദിവസം അതിരാവിലെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്ത് ഹെലികോപ്റ്ററില്‍ത്തന്നെ തൃശൂരില്‍ തിരിച്ചെത്തുമെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ ഉദ്ദേശിച്ചപോലെ ഹെലികോപ്റ്റര്‍ ശരിയായാവാത്തതാണ് വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ പോയതെന്നാണ് വിശദീകരണം.

തൃശൂരില്‍ ഹെലികോപ്റ്റര്‍ സ്വന്തമായുള്ള വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടുവെങ്കിലും 'സാങ്കേതിക' കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നാണറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ