കേരളം

24 മണിക്കൂറിനുള്ളിൽ മറുപടി നൽകണം; ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. വിവാദ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. നോട്ടീസിന് 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും നേരത്തെ ശ്രീധരന്‍ പിള്ളയോട് വിശദീകരണം തേടിയിരുന്നു.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ശ്രീധരന്‍ പിള്ള വിവാദ പരാമര്‍ശം നടത്തിയത്. വസ്ത്രം മാറ്റി നോക്കിയാല്‍ മുസ്ലിങ്ങളെ തിരിച്ചറിയാമെന്ന ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശമാണ് വിവാദമായത്. പുല്‍വാമ ആക്രമണത്തിന് മറുപടിയായി വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു