കേരളം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് മാറ്റില്ലെന്ന് കലക്ടര്‍; പ്രതിഷേധവുമായി ആന ഉടമകള്‍, ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ള ആന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍. ആനയെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നതിനുള്ള വിലക്ക് തുടരുമെന്നും കലക്ടര്‍ അറിയിച്ചു. 

നിരോധനം തുടരാനുള്ള തീരുമാനത്തിന് എതിരെ ആന ഉടമകളുടെ സംഘടനകള്‍ രംഗത്തെത്തി. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. 

ശാരീരികാവശതകള്‍ രൂക്ഷമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനെതിരെ ആനപ്രേമികള്‍ രംഗത്തെത്തുകയായിരുന്നു. 

അപകടകാരിയും കടുത്ത ആരോഗ്യപ്രശ്‌നങ്ങളുമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇക്കാര്യം പലതവണ മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതും എഴുന്നള്ളിപ്പുകളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തി ആനയ്ക്ക് വിശ്രമം അനുവദിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇത് ലംഘിച്ചാണ് ആനയെ ഉപയോഗിച്ചിരുന്നത്.

ഫെബ്രുവരി എട്ടിന് ഗുരുവായൂരില്‍ ഗൃഹ പ്രവേശത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പടക്കം പൊട്ടിയതിനെ തുടര്‍ന്ന് ഇടഞ്ഞോടിയത് രണ്ട് പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഈ സംഭവത്തിലുള്ള പരാതിയിലെ അന്വേഷണമാണ് എഴുന്നള്ളിപ്പില്‍ നിന്ന് ഒഴിവാക്കുന്നതിന് കാരണമായത്. 

ഗുരുവായൂരില്‍ കോട്ടപ്പടിയിലെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കുന്നതിന് മുന്‍പ് ആനയെ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ?ഹെറിറ്റേജ് അനിമല്‍ ടാസ്‌ക്‌ഫോഴ്‌സാണ് ചീഫ് സെക്രട്ടറിക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പരാതി അയച്ചത്. ഇതിനെത്തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിയോ?ഗിച്ച അഞ്ചംഗ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ആനയുടെ ആരോ?ഗ്യാവസ്ഥ മോശമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വിദ?ഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് അടക്കമാണ് കലക്ടര്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് അയച്ചത്. തൃശൂര്‍ പൂരത്തിന് നാന്ദിക്കുറിച്ച് തെക്കേ ?ഗോപുര നട തുറക്കുന്ന ചടങ്ങ് നടത്തിയിരുന്നത് ഏതാനും വര്‍ഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി