കേരളം

സുരക്ഷാ പ്രശ്‌നങ്ങള്‍ അറിയിക്കാം; രഹസ്യവിവരങ്ങള്‍ കൈമാറാം; സുരക്ഷിതയാത്രയ്ക്ക് മൊബൈല്‍ ആപ്പുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: യാത്രാവേളകളില്‍ അടിയന്തര സഹായത്തിന് ഉതകുന്ന മൊബൈല്‍ അവതരിപ്പിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍. Qkopy എന്ന ആപ് ജനങ്ങള്‍ക്ക് സുരക്ഷ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പുറമെ രഹസ്യവിവരങ്ങള്‍ കൈമാറാനും ഉപയോഗിക്കാം.

കണക്ട് ടു കമ്മീഷണര്‍ പദ്ധതിയുടെ വിജയത്തിന് ശേഷമാണ് കൂടുതല്‍ ഫലപ്രദവും സൗകര്യമുള്ളതുമായ അപ് അവതരിപ്പിക്കുന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. യാത്രയ്ക്കിടെയുണ്ടാകുന്ന എന്ത് ബുദ്ധിമുട്ടുകളും ആപ്പിലൂടെ പൊലീസിനെ അറിയിക്കാനാകും. പരാതി പറഞ്ഞവരുടെ മൊബൈല്‍ ലൊക്കേഷന്‍ നിമിഷനേരം കൊണ്ട് കണ്ടെത്താനും സഹായമെത്തിക്കാനും പൊലീസിന് സാധിക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ ആപ്. ഗതാഗതകുരുക്കുള്ള സ്ഥലങ്ങള്‍, ഗതാഗതം വഴിതിരിച്ചുവിട്ടതോ, നിയന്ത്രിച്ചതോ ആയ സ്ഥലങ്ങള്‍, അപകടം മൂലം ഗതാഗതം നിയന്ത്രിച്ച മേഖലകള്‍ തുടങ്ങിയവ നാട്ടുകാരെ അറിയിക്കാനും ആപ് പ്രയോജനപ്പെടും. കൊച്ചി സിറ്റിപൊലീസ് അലര്‍ട്ട് നമ്പറായ 94979155555 സേവ് ചെയ്ത  ശേഷം പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.ക്യൂആര്‍ കോഡ് ഉപയോഗിച്ചും ആപ്പില്‍ പ്രവേശിക്കാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി