കേരളം

ആണത്തത്തോടെ കളളവോട്ടില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ?; രണ്ടില്‍ കൂടുതല്‍ സീറ്റുകളില്‍ സിപിഎം ജയിക്കില്ലെന്ന് കെ സുധാകരന്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കളളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍, ഇതിനെതിരെ നിയമയുദ്ധം നടത്തുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍.അന്നും ഇന്നും കളളവോട്ട് കണ്ണൂരില്‍ ഒരു സത്യമാണ്. സിപിഎം ജനഹിതം അട്ടിമറിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് സ്വീകരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. 

ആണത്തത്തോടെ കളളവോട്ടില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറായാല്‍ കണ്ണൂരിലെ 11 നിയോജകമണ്ഡലങ്ങളില്‍ രണ്ടിലേറെ സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വരെ ചിന്തിക്കാന്‍ തയ്യാറാണ്. രണ്ടില്‍ കൂടുതല്‍ ഒരു സീറ്റുപോലും കണ്ണൂരില്‍ സിപിഎമ്മിന് നേടാന്‍ സാധിക്കില്ല. കളളവോട്ടുകള്‍ കൊണ്ടാണ് മറ്റെല്ലാം മണ്ഡലങ്ങളിലും സിപിഎം അതിജീവിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

ഡബിള്‍ വോട്ടു ചെയ്യാനുളള സാഹചര്യം ഒരുക്കുകയാണ് അക്രമത്തിലുടെ സിപിഎം ചെയ്യുന്നത്. അക്രമത്തിലുടെ സമൂഹത്തെ നിഷ്‌ക്രിയരാക്കുന്നു. പ്രതികരിക്കാന്‍ കഴിയാത്ത സമൂഹത്തെ സൃഷ്ടിക്കലാണ് സിപിഎമ്മിന്റെ ശൈലി. ഇതിലുടെ കളളവോട്ടുകള്‍ ചെയ്ത് ജനഹിതം അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ