കേരളം

ഇരുപതില്‍ ഇരുപത് കിട്ടിയാലും അത്ഭുതമില്ല ; 17 ല്‍ വിജയം ഉറപ്പെന്ന് ലീഗ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റ് നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍. എന്‍ഡിഎയ്ക്ക് ഒരു സീറ്റുപോലും ലഭിക്കില്ല. പിന്നോക്ക, ന്യൂനപക്ഷ വോട്ടുകല്‍ ഒന്നിച്ച് യുഡിഎഫിന് കിട്ടി. യുഡിഎഫിന് കേരളത്തില്‍ 17 സീറ്റില്‍ വിജയം ഉറപ്പാണെന്നും ലീഗ് പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തി. 

ശക്തമായ ത്രികോണ മല്‍സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ മൂന്നിടത്തും യുഡിഎഫിന് വിജയസാധ്യതയുണ്ട്. ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ നിന്നും വോട്ടു ചോര്‍ന്നുവെന്നും നേതൃയോഗം വിലയിരുത്തി.

മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി 2,10,000 മുതല്‍ രണ്ടര ലക്ഷം വരെ വോട്ടുകള്‍ക്ക് വിജയിക്കും. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 70,000 നും 75,000 നും മധ്യേയാകും. രണ്ടിനും രണ്ടര ലക്ഷത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്നും ലീഗ് നേതൃയോഗം വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത