കേരളം

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്; പത്ത് കിലോ സ്വര്‍ണവുമായി ജീവനക്കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ജീവനക്കാരുടെ സ്വര്‍ണക്കടത്ത്. കരാര്‍ ജീവനക്കാരനാണ് പത്ത് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ നിന്ന് കടത്താന്‍ ശ്രമിച്ചത്. എസി മെക്കാനിക്കായി ജോലിചെയ്യുന്ന അനീഷിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ഇയാളില്‍ നിന്ന് പത്ത് കിലോ സ്വര്‍ണം പിടികൂടി. 

ദുബായില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം വാങ്ങിത്. ഇത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു. സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് മുഴുവന്‍ സ്വര്‍ണവും ഇയാളില്‍ നിന്നും കണ്ടെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ആരാണ് ഇയാള്‍ക്ക് സ്വര്‍ണം കൈമാറിയതെന്ന് അന്വേഷിച്ചു വരികയാണെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി