കേരളം

ശ്രീലങ്കയിലെ ഭീകരാക്രമണം; കൊച്ചിയെ ഭീകരര്‍ ലക്ഷ്യമിട്ടേക്കാം, സുരക്ഷാ മുന്നറിയിപ്പ്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും സുരക്ഷാ മുന്നറിയിപ്പ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിട്ടേക്കാം എന്ന നിഗമനത്തിലാണ് പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 

ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ഭീകരാക്രണം ഉണ്ടായതിന് പിന്നാലെ ഇന്ത്യയിലും ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. 

വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ധാരളം എത്തുന്ന ഫോര്‍ട്ടുകൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകളും, ഹോട്ടലുകളും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ഹോട്ടലുകളിലും, ഹോം സ്‌റ്റേകളിലും താമസിക്കുന്നവരുടെ വിവരങ്ങള്‍ എല്ലാ ദിവസവും രാവിലെ ഒന്‍പത് മണിക്ക് മുന്‍പായി ഇമെയില്‍ വഴി പൊലീസിന് കൈമാറണം. 

ഇങ്ങനെ വിവരങ്ങള്‍ കൈമാറാത്ത ഹോംസ്‌റ്റേകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തും. അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 0484 2215055, 9497980406 എന്നീ നമ്പറുകളില്‍ അറിയിക്കണം എന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു