തിരുവനന്തപുരം: അവാർഡ് തുക നിരാലംബർക്ക് കൈമാറി മന്ത്രി കെ കെ ശൈലജ മാതൃകയായി. കമാലുദ്ദീന് ഫൗണ്ടേഷന്റെ ആതുര സേവാരത്നം പുരസ്കാരം ലഭിച്ച കെ കെ ശൈലജ അവാര്‍ഡ് തുകയായ 50,000 രൂപ പത്തനാപുരം ഗാന്ധി ഭവനും സാമൂഹിക സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിക്കുമാണ് സംഭാവന നല്‍കിയത്.
പത്തനാപുരം ഗാന്ധി ഭവനില്‍ നടന്ന ചടങ്ങില്‍ ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, സാമൂഹിക സുരക്ഷ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ മന്ത്രിയില്‍നിന്ന് അവാര്‍ഡ് തുക ഏറ്റുവാങ്ങി. വനിത കമീഷന് അംഗം ഷാഹിദാ കമാലിന്റെ ഭര്‍ത്താവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കമാലുദ്ദീന്റെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ