കേരളം

അമ്പൂരി കൊലപാതകം: രാഖിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. കേസിലെ പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും വീടിനടുത്തുള്ള അമ്പൂരി വാഴച്ചാലില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. പല ഭാഗങ്ങളാക്കി ഉപേക്ഷിച്ച നിലയിലാണ് മൊബൈല്‍ പൊലീസിന് ലഭിച്ചത്. 

കേസിലെ രണ്ടാം പ്രതിയായ രാഹുലാണ് കൊലപാതകത്തിന് ശേഷം രാഖിയുടെ മൊബൈല്‍ മൂന്ന് ഭാഗങ്ങളായി പൊട്ടിച്ച് വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചത്. രാഖിയുടെ വസ്ത്രങ്ങളും സമീപപ്രദേശത്ത് ഉപേക്ഷിച്ചതായി പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച പിക്കാസും മണ്‍വെട്ടിയും കണ്ടെടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി അഖിലിന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. അഖിലും രാഹുലും കൂടാതെ കേസിലെ മൂന്നാമത്തെ പ്രതിയായ ആദര്‍ശും ചേര്‍ന്നാണ് തൊണ്ടിമുതലുകള്‍ പൊലീസിന് കാണിച്ച് കൊടുത്തത്. 

രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ അഖിലിന്റെ വീട്ടിന് സമീപമുള്ള പറമ്പില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയില്‍ രാഖിയുടെ ചെരുപ്പും പൊലീസ് കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍