കേരളം

'ഓടിയെത്തിയപ്പോൾ കട്ടിലിൽ കിടന്ന് കത്തുന്നതാണ് കണ്ടത്'; ആറുമാസം മുൻപ് വാങ്ങിയ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കട്ടിലിൽ വെറുതെ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. പറവൂർ, ആലങ്ങാട് സ്വദേശി നിസാറിന്റെ വീട്ടിലായിരുന്നു സംഭവം. ഇന്നലെ പുലർച്ചെയാണ് ഫോൺ പൊട്ടിത്തെറിച്ച് രണ്ടായി പിളർന്നത്. സമീപത്ത് കുട്ടി കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും അപായമൊന്നും സംഭവിച്ചില്ല. 

നിസാറും ഭാര്യയും ഉറക്കമുണർന്ന് പുറത്തേക്കിറങ്ങിയ സമയത്താണ് മുറിയിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോൾ ഫോൺ കട്ടിലിൽ കിടന്ന് കത്തുന്നതാണ് കണ്ടത്. കട്ടിലിന്റെ പലക കരിഞ്ഞെങ്കിലും കിടക്കയ്ക്ക് തീ പിടിച്ചില്ല.

ആറുമാസം മുൻപ് പറവൂരിലെ കടയിൽനിന്ന്‌ വാങ്ങിയ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. രാത്രി പൂർണമായും ചാർജ്‌ ചെയ്ത് വെച്ചിരുന്നതാണെന്നും ഫോണിന് ഇതുവരെ യാതൊരു കേടുപാടും ഉണ്ടായിരുന്നില്ലെന്നും നിസാർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി