കേരളം

'ഇന്ന് മധുരം, നാളെ ആവർത്തിച്ചാൽ കയ്ക്കും' ; ഹെൽമെറ്റില്ലാത്തവർക്ക് 'മധുര താക്കീതു'മായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : ഹെൽമറ്റ് ധരിക്കാത്തവർക്ക് മുന്നറിയിപ്പിനൊപ്പം മധുരവും നൽകി പൊലീസ്. ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ട്രാഫിക് പൊലീസാണ് ബോധവൽക്കരണത്തിനൊപ്പം ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചവർക്ക് ലഡു വിതരണം ചെയ്തത്. 

വാഹന പരിശോധനയ്ക്കിറങ്ങിയ പൊലീസിന് മുന്നിൽ പെട്ടപ്പോൾ പതിവുപോലെ കുടുങ്ങിയെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് അടക്കമുള്ള ​ഗതാ​ഗത നിയമലംഘനങ്ങൾ പറഞ്ഞു മനസ്സിലാക്കിയ പൊലീസ് ലഡുവും നൽകിയാണ് വിട്ടയച്ചത്. ഇന്ന് ലഡു തന്നു. നാളെ ആവർത്തിച്ചാൽ കർശന പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് നൽകാനും പൊലീസ് അധികൃതർ മറന്നില്ല. 

ഹെൽമെറ്റില്ലെങ്കിൽ 1000 രൂപ പിഴ ഈടാക്കുമെന്നും പൊലീസ് പറഞ്ഞു. ജനങ്ങളിൽ അവബോധം വളർത്തി, പരമാവധി വാഹനാപകടം കുറച്ച്, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തികയാണ് ലക്ഷ്യമിടുന്നത്.  യാത്രക്കാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന കർശനമാക്കുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത