കേരളം

കോഴിക്കോട് യുവതിക്ക് നേരെ ആദ്യഭര്‍ത്താവ് ആസിഡൊഴിച്ചു, കത്തിക്ക് കുത്തിയും പരിക്കേല്‍പ്പിച്ചു; ഗുരുതരം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുക്കം കാരശ്ശേരിയില്‍ യുവതിക്ക് നേരെ ആസിഡാക്രമണം. ദേഹത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കാരശ്ശേരി സ്വദേശിനി സ്വപ്നയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ ആദ്യ ഭര്‍ത്താവാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. 

വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. യുവതി നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സ്വപ്നയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 
സംഭവത്തില്‍ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍