കേരളം

നസീര്‍ വധശ്രമക്കേസ് : എഎന്‍ ഷംസീര്‍ എംഎല്‍എയുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : വടകരയില്‍ വിമതനായി മല്‍സരിച്ച സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എംഎല്‍എ ബോര്‍ഡ് വെച്ച് ഷംസീര്‍ ഉപയോഗിച്ചിരുന്ന കാറാണിത്. കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഷംസീറിന്റെ സഹോദരന്റെ പേരിലാണ്. ഈ കാറില്‍ വെച്ചാണ്  കൊലപ്പെടുത്താന്‍ ഗുഡാലോചന നടത്തിയിരുന്നതെന്ന് നസീര്‍ ആരോപിച്ചിരുന്നു. 

നസീര്‍ വധശ്രമക്കേസില്‍ ഷംസീറിനെതിരെ ആരോപണം ശക്തമായി നിലനില്‍ക്കെയാണ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്, 
തന്നെ കൈകാര്യം ചെയ്യുമെന്ന് ഷംസീര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി നസീര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം നസീര്‍ മാധ്യമങ്ങളോടും വെളിപ്പെടുത്തി. 

മെയ്മാസം 18 ന് അര്‍ധരാത്രിയാണ് നസീര്‍ ആക്രമിക്കപ്പെടുന്നത്.  കേസില്‍ അറസ്റ്റിലായ പ്രതികളായ സന്തോഷും രാജേഷും എംഎല്‍എയുടെ കാറില്‍ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഷംസീറിന്റെ കാര്‍ കസ്റ്റഡിയില്‍ എടുക്കാനോ, എംഎല്‍എയെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിരുന്നില്ല. നിയമസഭ സമ്മേളനത്തിന് ശേഷം ഷംസീറിനെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഇത് നടപ്പായിരുന്നില്ല. ഇതിനിടെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് വെളിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍