കേരളം

'ബഷീറിനെ നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല, തങ്കം പോലത്തെ മനുഷ്യനാണു, ഒരു നന്മ മരം'; ശ്രീരാം വെങ്കിട്ടരാമനെ ന്യായീകരിച്ച ഹരീഷ് വാസുദേവനെതിരെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാഹനമിടിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിച്ച് ഹരീഷ് വാസുദേവൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബഷീറിൻ്റെ ഖബറിൽ മണ്ണ് വീഴുന്നതിന് മുൻപേ ശ്രീറാമിനെ ന്യായികരിച്ച ഹരീഷിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്.

അങ്ങേയറ്റം സത്യസന്ധനായ, ധൈര്യവാനായ ഒരു IAS ഓഫീസർ, രാഷ്ട്രീയക്കാരുടെ ഒത്താശയിൽ നടക്കുന്ന ഭൂമി കൈയേറ്റത്തിന് എതിരെ നിലപാട് എടുക്കുന്നു. മന്ത്രിയും മുഖ്യമന്ത്രിയും വരെ എതിരാകുന്നു. മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്നു. പാർട്ടി അനുഭാവികൾ സ്വാഭാവികമായും അയാളുടെ രക്തത്തിനു ദാഹിക്കുന്നുവെന്നാണ് പോസ്റ്റിൽ ഹരീഷ് പറയുന്നത്. 

അയാൾ മദ്യപിച്ചു വണ്ടിയോടിച്ച് ഒരാളെ ഇടിച്ചു കൊല്ലുന്നു. അത് തെളിഞ്ഞാൽ അയാൾക്ക് അതിനുള്ള ശിക്ഷ ലഭിക്കും. തൂക്കി കൊല്ലുകയില്ല. മജിസ്‌ട്രേറ്റ് വിചാരിച്ചാൽ കോടതി പിരിയും വരെ ഒരു ദിവസത്തെ തടവോ അതില്ലാതെ ഒരു രൂപ പിഴയിലോ മാത്രം തീർന്നേക്കാവുന്ന കുറ്റമാണ്‌ അത് നിയമത്തിന്റെ കണ്ണിലെന്നും ഹ‌രീഷ് പോസ്റ്റിൽ പറയുന്നു. 

എന്നാൽ കുറിപ്പിന് താഴെ വൻ പ്രതിഷേധമാണ്. പലരും രൂക്ഷമായ ഭാഷയിൽ തന്നെ പ്രതികരിച്ചു. 

എടോ ബഷീറിന് ശരീരത്തിന്റെ ചൂടാറിയിട്ടില്ല. അതൊന്ന് ആറട്ടെ. അത്‌ വരെ ക്ഷമിക്ക്‌. ഇതൊക്കെ വായിക്കുന്നത്‌ ഇടതു പക്ഷക്കാർ മാത്രമല്ല. ബഷീറിന്റെ ഭാര്യയും ബന്ധുക്കളും കൂടിയാണു...
സത്യസന്ധൻ എന്നത് തെറ്റ് ചെയ്യാനുള്ള ലൈസൻസ് അല്ല മിസ്റ്റർ...
ബഷീറിനെ നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല ഹരിഷ്‌, സംസാരിച്ചിട്ടുണ്ടാവില്ല. നിങ്ങൾ ശ്രീറാമിനെ മാത്രമേ കണ്ടിട്ടുള്ളു
അതു കൊണ്ടാണു നിങ്ങൾക്ക്‌ ഇന്നത്തെ ദിവസം തന്നെ ഇതെഴുതാൻ കഴിഞ്ഞത്‌. ബഷീർ ഒരു തങ്കം പോലത്തെ മനുഷ്യനാണു. അക്ഷരാർത്ഥത്തിൽ ഒരു നന്മ മരം. ഹരീഷ് വാസുദേവൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഇങ്ങനെ പോകുന്നു അഭിപ്രായങ്ങൾ.

പോസ്റ്റിന്റെ പൂർണ രൂപം

അങ്ങേയറ്റം സത്യസന്ധനായ, ധൈര്യവാനായ ഒരു IAS ഓഫീസർ, രാഷ്ട്രീയക്കാരുടെ ഒത്താശയിൽ നടക്കുന്ന ഭൂമികയ്യേറ്റത്തിന് എതിരെ നിലപാട് എടുക്കുന്നു. മന്ത്രിയും മുഖ്യമന്ത്രിയും വരെ എതിരാകുന്നു. മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്നു.. പാർട്ടി അനുഭാവികൾ സ്വാഭാവികമായും അയാളുടെ രക്തത്തിനു ദാഹിക്കുന്നു.
അയാൾ മദ്യപിച്ചു വണ്ടിയോടിച്ച് ഒരാളെ ഇടിച്ചു കൊല്ലുന്നു. (ഇതുവരെ വാക്യങ്ങൾ past tense ലാണ് എന്നു, എഡിറ്റ് ചെയ്‌തെഴുതി വായനക്കാരോട് പറയേണ്ട ഗതികേടിലാണ്)

അത് തെളിഞ്ഞാൽ അയാൾക്ക് അതിനുള്ള ശിക്ഷ ലഭിക്കും. തൂക്കി കൊല്ലുകയില്ല. മജിസ്‌ട്രേറ്റ് വിചാരിച്ചാൽ കോടതി പിരിയുംവരെ ഒരു ദിവസത്തെ തടവോ അതില്ലാതെ ഒരുരൂപ പിഴയിലോ മാത്രം തീർന്നേക്കാവുന്ന കുറ്റമാണ്‌ അത് നിയമത്തിന്റെ കണ്ണിൽ.

(Edited

304A. Causing death by negligence.—Whoever causes the death of any person by doing any rash or negligent act not amounting to culpable homicide, shall be punished with imprisonment of either description for a term which may extend to two years, or with fine, or with both. എന്നാണ് നിയമം. കോടതിക്ക് ഒരു ദിവസം തടവോ ഒരു രൂപ പിഴയോ മാത്രം ഈടാക്കി അവസാനിപ്പിക്കാം എന്ന്. ഞാൻ ഉണ്ടാക്കിയ നിയമമല്ല, എന്നോട് ചൂടായിട്ടു കാര്യമില്ല. വസ്തുത പറഞ്ഞെന്നു മാത്രം. ഇപ്പോൾ കമന്റിൽ ചൂണ്ടിക്കാട്ടുന്നു കേസ് IPC 304 ലാണ് എടുത്തത് എന്ന്.

304. Punishment for culpable homicide not amounting to murder.—Whoever commits culpable homicide not amounting to murder shall be punished with 1[imprisonment for life], or imprisonment of either description for a term which may extend to ten years, and shall also be liable to fine, if the act is done with the knowledge that it is likely to cause death, but without any intention to cause death, or to cause such bodily injury as is likely to cause death.

ഇതിലും കുറഞ്ഞ ശിക്ഷ എന്തെന്ന് പറഞ്ഞിട്ടില്ല. ഒരു ദിവസവും ഒരു രൂപയും ആകാം. ഇത് ചൂണ്ടിക്കാട്ടിയത് കൊല്ലപ്പെട്ട പാവം ബഷീറിനോടുള്ള അവഹേളനമോ ശ്രീറാമിനു വേണ്ടിയുള്ള വക്കാലത്തോ ആകുന്നത് എങ്ങനെ !!!!)

അല്ലാതെ കണ്ണിനു കണ്ണു എന്ന മട്ടിലുള്ള ശിക്ഷയല്ല ഈ രാജ്യത്തുള്ളത്.

അത് കഴിഞ്ഞാൽ ശ്രീറാം പഴയ ശ്രീറാം തന്നെയാണ്. ഏതൊരാളും ഈ തെറ്റു ചെയ്താൽ കിട്ടുന്ന ശിക്ഷയേ കുറ്റം തെളിഞ്ഞാൽ അയാൾക്കും കിട്ടൂ. (അത് പത്തുവർഷം തടവാകാം) അതുവരെ അയാൾക്ക് സംശയത്തിന്റെ ആനുകൂല്യമുണ്ട്.

പലവിധ കാരണങ്ങളാൽ ശ്രീറാമിനെ ചോരയ്ക്ക് ദാഹിക്കുന്ന പലരും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. പ്രത്യേകിച്ചും പാർട്ടി അനുഭാവികൾ. അതും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ എതിരാളികളെ കുത്തി മലർത്തിയവർ, കൊന്ന് തള്ളിയവർ. അവർക്ക് വേണ്ടി കേസ് നടത്തുന്നവർ..
അവർ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇല്ലാതാവുന്നതല്ല അയാൾ സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ ചെയ്ത പണികൾക്ക് കിട്ടിയ ജനസമ്മിതി എന്നുമാത്രം പറയട്ടെ. ഈ കേസ് വെച്ച് മൂന്നാറിലെ കയ്യേറ്റക്കാരെയും മണിയാശാനെയും ന്യായീകരിക്കാൻ ആരും ഇറങ്ങേണ്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്