കേരളം

സമയം വൈകുന്തോറും രക്തത്തിലെ മദ്യത്തിന്റെ അളവ് ദുര്‍ബലപ്പെടുമോ?; വസ്തുത ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ തുടക്കത്തില്‍ പൊലീസ് സ്വകരിച്ച നടപടികള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചതും, രക്തം ശേഖരിക്കാതിരുന്നതും അടക്കം പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന തരത്തില്‍ വിവിധ കോണുകളില്‍ നിന്നും നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇതോടെ,കുടിച്ച മദ്യം ശരീരത്തില്‍ എത്രനേരം നില്‍ക്കുമെന്ന തരത്തിലുളള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ അടക്കം കൊഴുക്കുകയാണ്. അപകടം നടന്ന് ഉടന്‍ തന്നെ ശ്രീറാം വെങ്കിട്ടരാമനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതിരുന്നതാണ് ഇത്തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കാന്‍ ഇടയാക്കിയത്. കുടിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ചാണ് അത് ശരീരത്തില്‍ നിലനില്‍ക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.എത്രത്തോളം മദ്യപിച്ചിട്ടുണ്ടെങ്കിലും സമയം കൂടുംതോറും രക്തത്തിലെ മദ്യത്തിന്റെ അളവ് ദുര്‍ബലപ്പെടുകയും തീരെ ഇല്ലാതാവുകയും ചെയ്യും. ഏകദേശം 73 കിലോഗ്രാം തൂക്കമുള്ള ആളിന്റെ ശരീരത്തില്‍ മദ്യത്തെ നേര്‍പ്പിക്കുന്നതിന് 50 കിലോഗ്രാം വെള്ളമുണ്ടെന്നാണ് കരുതുന്നത്.

നിശ്വാസത്തില്‍ കൂടിയും വിയര്‍പ്പില്‍കൂടിയും മൂത്രത്തില്‍ കൂടിയും മദ്യത്തെ ശരീരം പുറന്തള്ളും. ആകെയുള്ള മദ്യത്തിന്റെ പത്ത് ശതമാനത്തോളം ഇത്തരത്തില്‍ പുറന്തള്ളപ്പെടും. ശേഷിച്ച മദ്യത്തിന്റെ രാസഘടനയെ ചൂടും ഊര്‍ജ്ജവുമായി വെളിയില്‍ തള്ളാനുള്ള പ്രവര്‍ത്തനമാണ് കരളില്‍ നടക്കുന്നത്. 68 കിലോഗ്രാം തൂക്കമുള്ള ഒരാള്‍, ഒരു തവണ കുടിക്കുന്ന മദ്യം ഒരു മണിക്കൂറിനുള്ളില്‍ ശരീരം പുറന്തള്ളുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

മനുഷ്യശരീരം ഒരു മണിക്കൂറില്‍ ഒരു ഡെസിലിറ്ററിലെ 20 മില്ലിഗ്രാം ആല്‍ക്കഹോള്‍ വരെ ഇത്തരത്തില്‍ പുറന്തള്ളും. 40 മില്ലിഗ്രാം ആണെങ്കില്‍ രണ്ട് മണിക്കൂര്‍ സമയം മാത്രമാണ് എടുക്കുക. 

വ്യക്തിയുടെ പ്രായം, ഭാരം, ഒഴിഞ്ഞ വയറില്‍ കുടിക്കുന്ന മദ്യം, ആരോഗ്യം, കരള്‍ രോഗം, കുറഞ്ഞ സമയത്തിനുള്ളില്‍ കുടിക്കുന്ന മദ്യത്തിന്റെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കും ഇത്. കുറഞ്ഞ സമയത്തിനിടെ തുടര്‍ച്ചയായി മദ്യപിച്ചിട്ടുണ്ടെങ്കില്‍, രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് കുറച്ച് മണിക്കൂര്‍ നേരത്തേക്ക് ഉണ്ടാകും. എന്നാല്‍ ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും ഇത് കുറഞ്ഞുകുറഞ്ഞ് വരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്