കേരളം

ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ വ്യാപകമായ നാശനഷ്ടം. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഗുരുതരമായ കേട്പാടുകള്‍ പറ്റിയിട്ടുണ്ട്. വെട്ടുകടവ് ഭാഗത്ത് രാവിലെ ഒന്‍പത് മണിയോടെയാണ് കാറ്റടിച്ചത്. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തട്ടില്ല. 

ചാലക്കുടി പുഴയുടെ ഭാഗത്ത് നിന്ന് വീശിയ കാറ്റ് വെട്ടുകടവ് ഭാഗത്ത് ആഞ്ഞടിക്കുകയായിരുന്നു. പത്ത് മിനിറ്റോളം നീണ്ടുനിന്ന ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വീടുകളുടെ മുകളില്‍ പാകിയിരുന്ന ഷീറ്റുകള്‍ പറന്നുപോയി. പല ഭാഗത്തും മരങ്ങള്‍ വീണു. 

വൈദ്യുതി ലൈനുകള്‍ക്ക് കേട് പറ്റിയതോടെ പല ഭാഗത്തും വൈദ്യുതി ലഭ്യത താറുമാറായി. വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കടകള്‍ക്ക് മുന്നില്‍ വില്‍പനക്ക് വച്ചിരുന്ന വസ്തുക്കള്‍ പറന്നു പോയി. റോഡില്‍ വീണ മരങ്ങള്‍ നീക്കം ചെയ്യാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ പ്രദേശത്ത് തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''