കേരളം

'ഇനി എല്ലാ തീവ്രവാദങ്ങളും ചാരമായി അണയും; ബിജെപി പറഞ്ഞാല്‍ ചെയ്യുന്ന പാര്‍ട്ടി'യെന്ന് സെന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

 
കൊച്ചി: ജമ്മു കശ്മീരിന്  പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രതീരുമാനം ചരിത്രപരമെന്ന് മുന്‍ ഡിജിപി ടിപി
സെന്‍കുമാര്‍. 1948 മുതല്‍ നടപ്പില്‍ വരേണ്ടിയിരുന്ന നടപടികളാണ് 78 വര്‍ഷങ്ങള്‍ വൈകി ജമ്മു കാശ്മീര്‍ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായതെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

എത്ര സമ്പത്താണ് ഇന്ത്യയിലെ പാവങ്ങള്‍ക്ക് ലഭിക്കേണ്ടത് കൊള്ളയടിക്കപ്പെട്ടത്. ശരിക്കും ഇന്നാണ് ഇന്ത്യ ഒരൊറ്റ ഇന്‍ഡ്യ ആയത്. പറഞ്ഞാല്‍ ചെയ്യുന്ന പാര്‍ട്ടി എന്നു ബിജെപിക്കു തീര്‍ച്ചയായും അഭിമാനിക്കാം.ഇനി എല്ലാ തീവ്രവാദങ്ങളും ചാരമായി അണയുമെന്ന് സെന്‍കുമാര്‍ ഫെയസ്ബുക്കില്‍ കുറിച്ചു.

സെന്‍കുമാറിന്റെ കുറിപ്പ്


തിരുത്തപ്പെടുന്ന തെറ്റുകള്‍!

1948 മുതല്‍ നടപ്പില്‍ വരേണ്ടിയിരുന്ന നടപടികളാണ് 78 വര്‍ഷങ്ങള്‍ വൈകി ജമ്മു കാശ്മീര്‍ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായത്. ഭരണഘടനക്കു മുകളിലൂടെ ഉണ്ടാക്കിയ 35 അ,370 എന്നീ രണ്ടു വകുപ്പകള്‍ ഇന്ന് നിര്‍ത്തലാക്കുന്നു. ഈ രണ്ടു വകുപ്പകള്‍ മൂലം എത്ര ഭാരതീയ യുവതയാണ് ജീവന്‍ ത്യജിക്കേണ്ടി വന്നത്.എത്ര സമ്പത്താണ് ഇന്ത്യയിലെ പാവങ്ങള്‍ക്ക് ലഭിക്കേണ്ടത് ,കൊള്ളയടിക്കപ്പെട്ടത്. ശരിക്കും ഇന്നാണ് ഇന്ത്യ ഒരൊറ്റ ഇന്‍ഡ്യ ആയതു.
പറഞ്ഞാല്‍ ചെയ്യുന്ന പാര്‍ട്ടി എന്നു ബിജെപി ക്കു തീര്‍ച്ചയായും അഭിമാനിക്കാം.ഇനി എല്ലാ തീവ്രവാതങ്ങളും ചാരമായി അണയും.
ഇന്ത്യയെ ഒന്നാക്കി മാറ്റിയ നടപടി എടുത്ത മോഡിജിക്കും,അമിത്ഷാജിക്കും,ബിജെപി സര്‍ക്കാരിനും ഈ ദിനത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ,രക്തം നല്‍കിയ ,എല്ലാവര്‍ക്കും വേണ്ടി എല്ലാ ഇന്ത്യന്‍ പൗരമാര്‍ക്കും വേണ്ടി അഭിനന്ദിക്കുന്നു.സുബ്രമണ്യന്‍ സ്വാമിക്കും അഭിനന്ദനങ്ങള്‍

ഭരതമാതാ കി ജയ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു