കേരളം

വയനാട്ടില്‍ ആയുധധാരികളുടെ സംഘം: മാവോയിസ്റ്റാണെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

വയനാട്: വയനാട്ടിലെ തവിഞ്ഞാലില്‍ ആയുധധാരികളുടെ സംഘമെത്തിയതായി വിവരം. അഭിനഗര്‍ കോളനിയിലെ തോട്ടാശ്ശേരി സിദ്ധിഖിന്റെ വീട്ടിലാണ് മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സംഘമെത്തിയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാലംഗ ആയുധധാരികള്‍ പ്രദേശത്തെത്തിയത്. 

രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ വീട്ടുകാരോട് ഭക്ഷണം ചോദിച്ചു. എന്നാല്‍ ഭക്ഷണം തയ്യാറാകാത്തതിനാല്‍ വീട്ടുകാര്‍ ചായ നല്‍കുകയായിരുന്നു. സംഘം മലയാളത്തിലാണ് സംസാരിച്ചതെന്നും വീട്ടുവിവരങ്ങള്‍ ചോദിച്ച ശേഷം അരമണിക്കൂറിനുള്ളില്‍ തിരിച്ചു പോയതായും വീട്ടുകാര്‍ പറഞ്ഞു.

തുടര്‍ന്ന് തലപ്പുഴ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക തിരച്ചില്‍ നടത്തി. ആയുധധാരികള്‍ മാവോയിസ്റ്റുകളാണോയെന്ന് നാളെ ഫോട്ടോ കാണിച്ച് തിരിച്ചറിയുമെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ