കേരളം

എട്ടിന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇന്ന് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത, ന്യൂനമര്‍ദം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു.ബംഗാള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിതീവ്ര മഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്തു ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2316.06 അടിയായി. സംഭരണശേഷിയുടെ 20 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. ചൊവ്വാഴ്ച അണക്കെട്ടിലെ ജലനിരപ്പ് 2315.92 അടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2396.42 അടി വെള്ളമാണ് ഉണ്ടായിരുന്നത്. വൃഷ്ടിപ്രദേശത്ത് ഇന്നലെ രാവിലെ 7 ന് അവസാനിച്ച 24 മണിക്കൂറില്‍ 8.6 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഇന്നലെ മുതല്‍ ജില്ലയില്‍ മഴ ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജില്ലയില്‍ മഴ ശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.  മഴ ശക്തമാകുന്നതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാകും എന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം